പാസ്‌പോര്‍ട്ടിന് വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കണം: വിഎസ്

single-img
3 October 2012

പുതിയ പാസ്്‌പോര്‍ട്ടിനുള്ള അപേക്ഷാഫീസും എല്ലാ പാസ്്‌പോര്‍ട്ട് സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതുമടക്കമുള്ള എല്ലാ ഫീസും 500 രൂപ മുതല്‍ ആയിരം രൂപ വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടിസ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.