കടുവാസങ്കേത മാര്‍ഗരേഖ: ശബരിമലയ്ക്കുവേണ്ടി പ്രത്യേക പിഗണനയാകാമെന്ന് സുപ്രീംകോടതി

single-img
3 October 2012

രാജ്യത്തെ കടുവാസങ്കേതങ്ങളിലെ വിനോദസഞ്ചാരവും തീര്‍ഥാനവും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന മാര്‍ഗരേഖയില്‍ ശബരിമലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം ആലോചിക്കാമെന്ന് സുപ്രീംകോടതി. ശബരിമലയുടെ കാര്യം പ്രത്യേകം കേള്‍ക്കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയില്‍ തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കേരളം എതിര്‍ത്തിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്താന്‍ ഇതിടയാക്കുമെന്നും ശബരിമലയിലേത് കുറഞ്ഞ കാലയളവിലേക്കുള്ള തീര്‍ഥാടനമാണെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.