ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 1,300 കോടിയുടെ ഭവനനിര്‍മാണ പദ്ധതി

single-img
3 October 2012

തമിഴ് വംശജര്‍ക്ക് വേണ്ടി ഇന്ത്യ ശ്രീലങ്കയില്‍ 1,300 കോടി രൂപയുടെ ഭവനനിര്‍മാണ പദ്ധതി ആരംഭിച്ചു. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു വീടു നഷ്ടപ്പെട്ട 43,000 തമിഴ് കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മഹാത്മാ ഗാന്ധിയുടെ 142-ാം ജന്‍മ ദിനമായിരുന്ന ചൊവ്വാഴ്ചയാണ് പദ്ധതി തുടങ്ങിയത്.