പി.സി. ആദര്‍ശവാന്‍; മാണി ഇനിയെങ്കിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം: പിള്ള

single-img
3 October 2012

കേരള കോണ്‍ഗ്രസില്‍ അല്‍പമെങ്കിലും ആദര്‍ശമുള്ളത് പി.സി ജോര്‍ജിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കേരള കോണ്‍ഗ്രസിന്റെ ചരിത്രമറിയില്ലെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. മകനെ കേന്ദ്രമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനിയെങ്കിലും മാണി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. പാര്‍ട്ടിയെ പുറങ്കാല്‍ കൊണ്ട് തട്ടുന്ന മന്ത്രിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും യുഡിഎഫ് നേതാക്കള്‍ ഏണി വെച്ചുകൊടുക്കുന്നത് രാഷ്ട്രീയ അധാര്‍മികമാണെന്ന് ഗണേഷ് കുമാറിനെ ചൂണ്ടി പിള്ള സൂചിപ്പിച്ചു.