വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.സി. ജോര്‍ജ്

single-img
3 October 2012

വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശമ്പള വര്‍ധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ വന്‍ തുകയാണ് കൈക്കലാക്കുന്നത്. മാറിമാറി വരുന്ന മന്ത്രിമാര്‍ക്ക് ഇത് തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പി.സി ജോര്‍ജ് തൃശൂരില്‍ പറഞ്ഞു.