കള്ളിന്റെ ഉത്പാദനത്തിലും വിതരണത്തിലും വന്‍ വ്യത്യാസമെന്ന് മുഖ്യമന്ത്രി

single-img
3 October 2012

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ളിന്റെയും വിതരണം നടത്തുന്ന കള്ളിന്റെയും അളവില്‍ വന്‍ അന്തരമുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷക്കള്ളും കൃത്രിമക്കള്ളും സംസ്ഥാനത്തു വില്പന നടത്താന്‍ അനുവദിക്കില്ല. എന്നാല്‍, കള്ളു നിരോധിക്കണമെന്ന ആശയത്തോടു യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹിക പ്രശ്‌നമെന്ന നിലയിലാണു കള്ളു നിരോധിക്കണമെന്ന ആശയത്തോടു യോജിക്കാന്‍ കഴിയാത്തത്. കള്ളു വ്യവസായവുമായി ബന്ധപ്പെട്ടു ജോലി നോക്കുന്ന ആയിരക്കണക്കിനു തൊഴിലാളി കുടുംബങ്ങളുടെ വരുമാനമാര്‍ഗമാണു നിലയ്ക്കുന്നത്. കള്ളു നിരോധനവുമായി ബന്ധപ്പെട്ട കോടതിയുടെ അഭിപ്രായം ഇഷ്ടപ്പെടുന്നെങ്കിലും ഇല്ലെങ്കിലും സഹിഷ്ണുതയോടെ മാത്രമേ സര്‍ക്കാര്‍ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.