ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനം

single-img
3 October 2012

ഡീസല്‍വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എത്ര രൂപ വര്‍ധിപ്പിക്കണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി. മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. ഒന്‍പതിന് ബസുടമകളുമായി ഉപസമിതി ചര്‍ച്ച നടത്തും. ഓട്ടോ ടാക്‌സി നിരക്കു വര്‍ധനയും സമിതി പരിഗണിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അടുത്തിടെയുണ്ടായ ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നേരത്തെ വ്യക്തമാക്കിയിരുന്നു