വിദ്യാഭ്യാസ വായ്പ നല്‍കാത്ത ബാങ്ക് ശാഖ എംഎല്‍എയുടെ നേതൃത്വത്തില്‍ അടപ്പിച്ചു

single-img
3 October 2012

വിദ്യാഭ്യാസവായ്പ നിഷേധിച്ചതിനേത്തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ മാത്യു ടി.തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ പൂട്ടിച്ചു. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പയ്ക്കു നല്കിയ അപേക്ഷ എസ്ബിഐ തിരുവല്ല സര്‍ക്കാര്‍ ആശുപത്രിപ്പടിയിലെ ശാഖ നിഷേധിച്ചതറിഞ്ഞ് ഇന്നലെ രാവിലെ പത്തോടെ ബാങ്കിലെത്തിയ എംഎല്‍എ അധികൃതരുമായി ചര്‍ച്ച നടത്തി. വായ്പ അനുവദിക്കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതിനേത്തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ബാങ്ക് ശാഖയ്ക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ആര്‍ഡിഒ എ.ഗോപകുമാര്‍ എത്തി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനായില്ല. തുടര്‍ന്ന് ബാങ്ക് അടപ്പിച്ചു.