ലൈഫ് പോളിസിക്കു നികുതി ഇളവു വരുന്നു

single-img
3 October 2012

ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്തരം പോളിസികള്‍ക്കു നികുതി ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം അറിയിച്ചു. പോളിസി എടുക്കുന്നവര്‍ക്ക് ആദ്യ വര്‍ഷത്തെ പ്രീമിയത്തിന് സേവന നികുതി ഒഴിവാക്കാനും കൂടുതല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് നികുതി ഇളവു പദ്ധതി നടപ്പിലാക്കാനുമാണു സര്‍ക്കാര്‍ ആലോചിക്കുന്നതെന്നു മന്ത്രി അറിയിച്ചു. ആദ്യവര്‍ഷ പ്രീമിയത്തിനും സിംഗിള്‍ പ്രീമിയം പോളിസികള്‍ക്കുമുള്ള സേവന നികുതി ഒഴിവാക്കുന്നതിനെപ്പറ്റി അഭിപ്രായം സമര്‍പ്പിക്കാനാണു എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ബോര്‍ഡിനു നല്‍കിയിരിക്കുന്ന നിര്‍ദേശം.