സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ അധികഭൂമി വില്‍ക്കുന്നു.

single-img
3 October 2012

രാജ്യത്ത് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അധികഭൂമി വില്‍ക്കാനൊരുങ്ങുന്നു. പോര്‍ട്ട് ട്രസ്റ്റിന്റെയും റെയില്‍വേയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അധികഭൂമിയാണ് വില്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പഠിച്ച വിജയ് ഖേല്‍ക്കര്‍ കമ്മറ്റിയുടെ ശിപാര്‍ശനസരിച്ചാണ് ധനകാര്യമന്ത്രാലയം ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 2,58,000 ഏക്കര്‍ ഭൂമിയില്‍ 50,000 ഏക്കറോളം വാണിജ്യ ആവശ്യത്തിന് നല്‍കി പണം സ്വരൂപിക്കാമെന്നും നഗരങ്ങളിലെ 10,000 ഏക്കറോളം ഭൂമി വില്‍ക്കുന്നതിലൂടെ സര്‍ക്കാരിന് 50,000 കോടി രൂപയോളം കണ്‌ടെത്താന്‍ കഴിയുമെന്നും വിജയ് ഖേല്‍ക്കര്‍ കമ്മറ്റി ശിപാര്‍ശചെയ്തുകഴിഞ്ഞു.