പോലീസിനെ തോല്‍പ്പിച്ച് ജി.വി.രാജ ഫുട്‌ബോള്‍ കിരീടം എസ്ബിടിക്ക്

single-img
3 October 2012

കേരള പോലീസനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഒമ്പതാമതു ജി.വി രാജ ഫുട്‌ബോള്‍ കിരീടം എസ്ബിടി സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ എസ്ബിടി നാലു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എസ്ബിടി അഞ്ചാം ഗോളും നേടി. ഐ.എം.വിജയനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണു കേരളാ പോലീസിന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.