ലങ്കയില്‍ തമിഴരുടെ പുനരധിവാസം; പ്രധാനമന്ത്രി കരുണാനിധിക്ക് കത്തയച്ചു

single-img
3 October 2012

ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ വിഷയത്തില്‍ ഡിഎംകെ നേതാവ് എം.കരുണാനിധിക്കു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കത്തയച്ചു. ലങ്കയിലെ തമിഴരുടെ പുനരധിവാസത്തിനു കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നുണ്‌ടെന്ന് പ്രധാനമന്ത്രി കരുണാനിധിയെ അറിയിച്ചു. അധികാരത്തില്‍ ശ്രീലങ്കന്‍ തമിഴര്‍ക്കു പങ്കാളിത്തം നല്‍കണമെന്ന ആവശ്യം ശ്രീലങ്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു നീതി ലഭിക്കാന്‍ എല്ലാവിധ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമെന്നും പ്രധാനമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്.