സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം; കേന്ദ്രമന്ത്രി ഖേദം രേഖപ്പെടുത്തി

single-img
3 October 2012

സ്ത്രീകളെക്കുറിച്ച് മോശമായി നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ ഖേദം രേഖപ്പെടുത്തി. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ വിജയങ്ങളും ഭാര്യമാരും ഒരു പോലെയാണെന്നും കാലം ചെല്ലുമ്പോള്‍ രണ്ടിനും വീര്യം നഷ്ടപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ് കേന്ദ്രമന്ത്രി വിവാദത്തില്‍പെട്ടത്.