ട്വന്റി 20: ഇന്ത്യ പുറത്ത്

single-img
3 October 2012

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ മരണഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ സെമി കാണാതെ പുറത്ത്. ആദ്യം നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മികച്ച റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ ഇന്ത്യക്ക് സെമി ഫൈനലില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയെങ്കിലും മികച്ച റണ്‍റേറ്റ് ഇന്ത്യക്ക് നേടാനായില്ല. ഇതോടെ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഗ്രൂപ്പില്‍ നിന്ന് സെമി ഫൈനലിലെത്തി.