എല്ലാ വീട്ടുകാര്‍ക്കും സബ്‌സിഡി സിലിണ്ടര്‍

single-img
3 October 2012

സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന മൂന്നു പാചകവാതക സിലിണ്ടര്‍ ബി.പി.എല്‍- എ.പി.എല്‍ വത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സബ്‌സിഡി നിരക്കിലുള്ള സിലിണ്ടര്‍ ബിപിഎല്‍ വിഭാഗത്തിനു മാത്രം നല്‍കാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് എപിഎല്‍ വിഭാഗത്തിനു ബാധകമാക്കുന്ന കാ ര്യം പരിഗണിച്ചുവരുന്നതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വിതരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടില്ല. ചാല ദുരന്തത്തിനുശേഷം പാചകവാതക ടാങ്കറുകള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു പാചകവാതക ക്ഷാമം രൂക്ഷമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.