സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കണമെന്ന് വി.എസ്

single-img
2 October 2012

കേരളത്തില്‍ സബ്‌സിഡി നല്‍കി വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതായി വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വര്‍ഷത്തില്‍ ആറ് സിലിണ്ടറുകള്‍ എന്നത് ഒരു കുടുംബത്തിന് പര്യാപ്തമല്ല. അതിനാല്‍ സിലിണ്ടറുകളുടെ എണ്ണം ഒന്‍പതിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.