വെള്ളാപ്പള്ളിക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍

single-img
2 October 2012

കള്ള് നിരോധനത്തില്‍ വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മദ്യവിപത്ത് ചൂണ്ടിക്കാട്ടിയത് സാമുദായിക വിദ്വേഷമാണെന്ന് ചിത്രീകരിച്ച് വെള്ളാപ്പള്ളി സ്വയം അപഹാസ്യനാകരുതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ തള്ളിക്കളയുന്ന വെള്ളാപ്പള്ളി തന്റെ വാക്കുകള്‍ വിമര്‍ശിച്ചില്ലെങ്കിലേ അത്ഭുതമുള്ളുവെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.