ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

single-img
2 October 2012

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കാര നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജെവിഎം പിന്തുണ പിന്‍വലിക്കുന്നതെന്നു പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, അജയ് കുമാര്‍ എന്നീ രണ്ട് എംപിമാരാണ് ജെവിഎമ്മിനുളളത്. എംപിയായ അജയ്കുമാര്‍, പാര്‍ട്ടി പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി പ്രദീപ് യാദവ് എന്നിവര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.