തമിഴ്‌നാട്ടില്‍ നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 10 ന് നടക്കും

single-img
2 October 2012

തമിഴ്‌നാട്ടില്‍ നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 10 ന് നടക്കും. സ്പീക്കറായിരുന്ന ഡി. ജയകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. ഒന്‍പതിന് ഉച്ച വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുമെന്ന് നിയമസഭാ സെക്രട്ടറി എ.എം.പി ജമാലുദ്ദീന്‍ പറഞ്ഞു. 10 ന് രാവിലെ 10 മണിക്ക് നിയമസഭ ചേരുമെന്നും അദ്ദേഹം അറിയിച്ചു.