റൊണാള്‍ഡോയും റയല്‍ മാഡ്രിഡും ഉജ്വല ഫോമില്‍

single-img
2 October 2012

സ്പാനിഷ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡും ഉജ്വല ഫോമില്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവ ലാ കൊരൂണയെ 5-1നു കശാപ്പു ചെയ്തു. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ത്തന്നെ ഡിപ്പോര്‍ട്ടീവ റിക്കിയിലൂടെ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ റയലിനു സമനില സമ്മാനിച്ചു. 38-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മാരിയ റയലിനെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിലും 84-ാം മിനിറ്റിലും ഗോളുകള്‍ നേടി റൊണാള്‍ഡോ ഹാട്രിക് തികച്ചപ്പോള്‍ പെപ്പെ 66-ാം മിനിറ്റില്‍ റയലിന്റെ അഞ്ചാം ഗോളുകാരനായി.