കള്ളു നിരോധനം: എടുത്തുചാടി തീരുമാനമില്ലെന്നു മാണി

single-img
2 October 2012

കള്ളുനിരോധന വിഷയത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാനാകില്ലെന്നു ധനമന്ത്രി കെ.എം. മാണി. എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമേ നടപടിയെടുക്കാനാകൂ. കള്ളുനിരോധനം പെട്ടെന്നു നടപ്പാക്കിയാല്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടമാകുമെന്ന വസ്തുതയുമുണ്ട്. അതേസമയം, സമൂഹത്തിന്റെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.