വെള്ളിയാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

single-img
2 October 2012

പെട്രോളിയം ഉത്പന്നങ്ങളും രാസപദാര്‍ഥങ്ങളും കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ ഈ മാസം അഞ്ചുമുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കു വിജയിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സംസ്ഥാന കണ്‍വന്‍ഷന്‍ തീരുമാനിച്ചതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ടാങ്കര്‍ ലോറി ജീവനക്കാരെ പോലീസ്, ആര്‍ഡിഒ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതും ലോറികള്‍ക്കു സമയ നിയന്ത്രണമേര്‍പ്പെടുത്തിയതും ഒരു ലോറിയില്‍ രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നു നിബന്ധനവച്ചതും ഭീമമായ പിഴ ചുമത്തുന്നതുമാണു സമരത്തിലേക്കു നയിച്ച കാരണങ്ങളെന്നു കമ്മിറ്റി വിശദീകരിച്ചു.