സര്‍ദാരിയുടെ കാഷ്മീര്‍ പരാമര്‍ശം അനവസരത്തിലെന്ന് എസ്.എം കൃഷ്ണ

single-img
2 October 2012

പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി യുഎന്‍ അസംബ്ലിയില്‍ നടത്തിയ കാഷ്മീര്‍ പ്രസ്താവന അനവസരത്തിലായെന്ന് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് കൃഷ്ണ സര്‍ദാരിയുടെ വാക്കുകളോട് പ്രതികരിച്ചത്. കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഉറച്ച നിലപാടാണുള്ളത്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ് കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ കാഷ്മീരിലെ ജനങ്ങളും വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്‌ടെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.