പുതിയ പാര്‍ട്ടി: നവംബര്‍ 26 ന് പേര് പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
2 October 2012

തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് അടുത്ത മാസം 26 ന് പ്രഖ്യാപിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. പാര്‍ട്ടിയുടെ പേര് ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്ന കെജ്‌രിവാള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും ഭരണഘടനയും മാത്രം പുറത്തിറക്കുകയായിരുന്നു. പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരും സര്‍ക്കാര്‍ സുരക്ഷയോ താമസസൗകര്യങ്ങളോ ഉപയോഗിക്കില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉള്ളത്. പാര്‍ട്ടിക്കായി നിര്‍ദേശിക്കപ്പെട്ട പേരുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിക്കാനാണ് തീരുമാനം.