സിഎസ്‌ഐ ആസ്ഥാനത്തെ സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

single-img
2 October 2012

തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ആര്‍.അജിത്കുമാര്‍, മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനാണ് ഒന്നാം പ്രതി. സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.