അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 20 മരണം

single-img
2 October 2012

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തില്‍ ഇന്നലെ അഫ്ഗാന്‍-നാറ്റോ സൈനിക സംഘത്തെ ലക്ഷ്യമിട്ട് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു നാറ്റോ സൈനികരും നാറ്റോയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഒരു പരിഭാഷകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആറ് അഫ്ഗാന്‍ പോലീസുകാരും പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ബര്യാലി റവാന്‍ അറിയിച്ചു. ഖോസ്റ്റ് നഗര ത്തിലെ തിരക്കേറിയ കമ്പോളത്തി നു സമീപം ചാവേര്‍ ഭടന്‍ സൈനിക സംഘത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. കുണ്ഡൂസില്‍നിന്നുള്ള ഷൊഹയിബ് എന്ന വീരഭടനാണ് ആക്രമണം നടത്തിയതെന്ന് താലിബാന്റെ വെബ്‌സൈറ്റില്‍ പറഞ്ഞു.