സുബ്രതോ കപ്പ് : ഡയനാമോ കീവിന് കിരീടം

single-img
2 October 2012

സുബ്രതോ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കേരളത്തിന്‍റെ മലപ്പുറം എംഎസ്പി സ്കൂള്‍ പൊരുതി തോറ്റു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഉക്രെയ്ന്‍ ഡൈനമോ എഫ്സി കിരീടം നേടി.മുഹമ്മദ് സാബിതാണ് കേരളത്തിന് വേണ്ടി ഗോള്‍ നേടിയത്. ഫൈനലില്‍ തോറ്റെങ്കിലും ചരിത്രത്തിലാദ്യമായാണ് എം എസ് പി ടീം ഫൈനലില്‍ എത്തിയതെന്നതില്‍ കേരള ഫുട്ബോളിന് അഭിമാനിക്കാം. ഇതാദ്യമായാണ് ഒരു വിദേശ ടീം സുബ്രതോ കപ്പില്‍ ജേതാക്കളാകുന്നത്