വ്യാപാരികളുടെ കടയടപ്പ്‌ സമരം നാളെ

single-img
2 October 2012

സംസ്ഥാനവ്യാപകമായി ഒക്ടോബര്‍ മൂന്നിന്‌ കടകളടച്ച്‌ സമരം നടത്താന്‍ കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്രതീരുമാനം പിന്‍വലിക്കുക, വാടകക്കാരായ വ്യാപാരികളെ സംരക്ഷിക്കുന്നവിധം കേരളത്തില്‍ വാടക നിയന്ത്രണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കടയടപ്പ്‌ സമരം നടത്തുന്നത്‌. ജില്ലാ ആസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷ ഓഫീസിനുമുന്നില്‍ വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തും.