വിദേശ കുത്തകകള്‍ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കും : എം.വി. ശ്രേയാംസ്‌കുമാര്‍

single-img
2 October 2012

ചില്ലറ വ്യാപാരരംഗത്തേക്കുള്ള വിദേശ കുത്തകകളുടെ കടന്നുവരന്ന്‌ രാജ്യത്തിന്റെ സമ്പദ്‌വ്യസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. സോഷ്യലിസ്‌റ്റ്‌ ജനത സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ ചില്ലറവ്യാപാര രംഗത്ത്‌ വിദേശനിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ‘ എന്ന വിഷയം അഡ്വ. രാജീവ്‌ മല്ലിശ്ശേരി അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു