കള്ള് ചെത്ത് ഉടന്‍ നിരോധിക്കാനാവില്ലെന്ന് മാണി

single-img
1 October 2012

കള്ളുചെത്ത്‌ നിരോധനം പെട്ടെന്നു നടപ്പാക്കാനാകില്ലെന്നു ധനമന്ത്രി കെ.എം.മാണി പറ‌ഞ്ഞു. ഇക്കാര്യത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ.ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന രീതിയിലുളള നയങ്ങള്‍ ആവിഷ്‌കരിക്കണം.നിരോധനം പെട്ടെന്നു നടപ്പാക്കിയാല്‍ നിരവധി പേരുടെ തൊഴില്‍ നഷ്‌ടപ്പെടും. ആരുടെയും ജോലി നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്‌. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു. കേരളത്തില്‍ കള്ള്‌ വ്യവസായം നിരോധിക്കണമെന്ന ഹൈക്കോടതി നിരീക്ഷണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കള്ള് ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടപ്പോള്‍ ഉടൻ സാധ്യമല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.