സിഎജി കണക്കപ്പിള്ള മാത്രമല്ലെന്ന് സുപ്രീം കോടതി

single-img
1 October 2012

സി.എ.ജി എന്നാല്‍ സര്‍ക്കാറിന്റെ കണക്കപ്പിള്ളയല്ലെന്നും സര്‍ക്കാറിന്റെ ബാലന്‍സ് ഷീറ്റ് പരിശോധിക്കല്‍ മാത്രമല്ല സി.എ.ജിയുടെ പണിയെന്നും സുപ്രീം കോടതി.സര്ക്കാരിന്റെ കാര്യക്ഷമതയും ക്രിയാത്മകതയും സാമ്പത്തികച്ചെലവുകളും പരിശോധിക്കാനും വിലയിരുത്താനും സിഎജിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

സി.എ.ജി റിപ്പോര്‍ട്ട് ശരിയാണോ തെറ്റാണോ എന്ന് പരിഗണിക്കേണ്ടത് പാര്‍ലമെന്‍്റ് ആണെന്ന് കോടതി സൂചിപ്പിച്ചു.സിഎജിയുടെ കണക്കുകള്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞതാണെന്നും 2ജി, കല്‍ക്കരി ഇടപാടുകളില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതു താല്പര്യ ഹര്‍ജി.