ഈസ്റ്റ് ബംഗാള്‍ ജേതാക്കള്‍

single-img
1 October 2012

ഐ ലീഗ് ചാമ്പ്യന്‍മാരായ ഡെംപോ ഗോവയെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് ഈസ്‌റ്റ് ബംഗാള്‍ കിരീടം സ്വന്തമാക്കിയറ്റ്

അര്‍ണബ് മൊണ്ടാല്‍, മനന്ദീപ് സിംഗ്, ചിദി എദേയു എന്നിവരാ‍ണ് ഈസ്റ്റ് ബംഗാളിനുവേണ്ടി ഗോള്‍ വല ചലിപ്പിച്ചത്.ഈസ്റ്റ് ബംഗാളിന്റെ എട്ടാം ഫെഡറേഷന്‍ കപ്പ് വിജയമാണിത്. നാലുവര്‍ഷത്തിനിടെ മൂന്നാമത്തേയും.