വ്യാജ ചെക്ക്: അന്വേഷണം ഊർജ്ജിതം

single-img
1 October 2012

വ്യാജ ചെക്ക്‌ ഉപയോഗിച്ച്‌ ബാങ്കില്‍ നിന്നും രണ്ടരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചെക്ക്: അന്വേഷണം ഊർജ്ജിതമാക്കി.കേസിൽ അറസ്റ്റിലായ ആറംഗസംഘത്തെ പാലക്കാട് സൗത്ത് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സൗത്ത് സി.ഐ ബി. സന്തോഷിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യും. കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് സൗത്ത് സി.ഐ പറഞ്ഞു.

ധന്‍ബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സിന്റെ പേരില്‍ വ്യാജചെക്ക് ഹാജരാക്കി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലക്കാട്ടെ പ്രധാന ശാഖയില്‍ നിന്നാണ് രണ്ടരക്കോടി രൂപ തട്ടിയെടുക്കാനാണു പ്രതികള്‍ ശ്രമിച്ചത്.