എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും തുല്യദു:ഖിതര്‍ : തുഷാര്‍ വെള്ളാപ്പള്ളി

single-img
1 October 2012

എന്‍.എസ്‌.എസ്‌ എസ്‌.എന്‍.ഡി.പി സംഘടനകള്‍ എല്ലാ മേഖലകളിലും തുല്യദു:ഖിതരാണെന്നും ഇരു വിഭാഗത്തിന്റെയും ഐക്യം കാലഘട്ടത്തില്‍ അനിവാര്യമാണെന്നും എസ്‌.എന്‍.ഡി.പി. യോഗം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്‌.എന്‍.ഡി.പി. യൂത്ത്‌ മൂവ്‌മെന്റ്‌ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത്‌ മൂവ്‌മെന്റ്‌ ചെയര്‍മാന്‍ എ.എന്‍. അനുരാഗ്‌ അധ്യക്ഷത വഹിച്ചു.