എം.എസ്‌.എഫ്‌. സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

single-img
1 October 2012

എം.എസ്‌.എഫ്‌. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ തുടങ്ങി. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്‍ഡ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തീവ്രവാദ സംഘടനകളില്‍ നിന്നും വിട്ടുനില്‍ക്കാനും സമാധാനവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനും വിദ്യാര്‍ഥികളും യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിട്ടു. എം.സ്‌.എഫ്‌. സംസ്ഥാന പ്രസിഡന്റ്‌ പി.കെ.ഫിറോസ്‌ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌, മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്‌, മഞ്ഞളാംകുഴി അലി എം.പി. മാരായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍, അബ്ദുറഹ്മാന്‍, എം.പി. അബ്ദുസമദ്‌ സമദാനി എം.എല്‍എ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.