ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടുമുങ്ങി 120 പേരെ കാണാതായി

കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യ മുസ്‌ലിം അഭയാര്‍ഥികളുമായി മലേഷ്യയിലേക്കു പോയ ബോട്ടു മുങ്ങി 120 പേരെ കാണാതായി. രണ്ടു ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലിലാണു ബോട്ടു …

ഇറാന്‍ അണ്വായുധ മോഹം തത്കാലം ഉപേക്ഷിച്ചതായി ഇസ്രയേല്‍

അണ്വായുധം നിര്‍മിക്കാനുള്ള മോഹം ഇറാന്‍ തത്കാലം മാറ്റിവച്ചതായി ഇസ്രേലി പ്രതിരോധമന്ത്രി യെഹൂദ് ബറാക്. ഭാഗികമായി സംപുഷ്ടീകരിച്ച യുറേനിയം ഇന്ധനത്തിന്റെ മൂന്നിലൊന്നു ഭാഗവും സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ ഇറാന്‍ …

കൂടംകുളം ആണവനിലയത്തില്‍ കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവച്ചു

കുടംകുളം ആണവനിലയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെയും പരിഭാഷകയെയും തടഞ്ഞുവച്ചു. ദെ സ്പിഗേല്‍ എന്ന ജര്‍മന്‍ മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വെയ്‌ലന്‍ഡ് വാഗ്നര്‍, ഇന്ത്യന്‍ …

മോഡി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം: സുനന്ദ പുഷ്‌കര്‍

സ്ത്രീകളെ ബഹുമാനിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പഠിക്കണമെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ശശി തരൂരിന്റെ 50 കോടി രൂപ വിലയുള്ള …

രാജ്യം ഭരിക്കുന്നത് റിലയന്‍സ്: കെജരിവാള്‍

റിലയന്‍സുമായി കോണ്‍ഗ്രസിനും ബിജെപിക്കും വഴിവിട്ട ബന്ധമാണെന്നു കേജരിവാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യം ഭരിക്കുന്നതു പ്രധാനമന്ത്രി മന്‍മോഹനല്ല, റിലയന്‍സ് ഉടമ മുകേഷ് അംബാനിയാണ്. റിലയന്‍സിന് അനുകൂലമായി പാചകവാതക വില …

കെ.സുധാകരനെതിരേ പോലീസ് കേസെടുത്തു

പോലീസ് സ്റ്റേഷനില്‍ എസ്‌ഐയ്‌ക്കെതിരേ അസഭ്യം വര്‍ഷം ചൊരിഞ്ഞ കെ.സുധാകരന്‍ എംപിക്കെതിരേ പോലീസ് കേസെടുത്തു. വളപട്ടണം പോലീസാണ് സുധാകരനെതിരേ കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പോലീസ് ആക്ട് 117-ാം …

ആരംഭ കല്ലുകടിയായി വിശ്വമലയാള മഹോത്സവം: സെമിനാര്‍ മാറ്റിവെച്ചു

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും സുഗതകുമാരിയെ മാറ്റി …

എല്‍ഡിഎഫ് എംഎല്‍എമാര്‍ മൂന്നിനു രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തും

ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ മൂന്നിനു രാജ്ഭവനു മുന്നില്‍ സത്യഗ്രഹം നടത്തുമെന്നു കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്കു നിവേദനം …

സുനന്ദ പുഷ്‌കറിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഡിജിപി

കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ വിമാനത്താവളത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ചു പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ദീപികയോട് …

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം സഹകരണ മന്ത്രി സി.എന്‍. …