രമയുടെ ആവശ്യത്തെ ന്യായീകരിച്ച് വി.എസ്

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ടി.പിയുടെ ഭാര്യ കെ.കെ രമയുടെ ആവശ്യം ന്യായമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉടന്‍ തീരുമാനമെടുക്കണം. …

മാറാട് ഗൂഢാലോചന അന്വേഷണം സിബിഐക്കു വിടണമെന്നു യുഡിഎഫ്

രണ്ടാം മാറാട് കലാപക്കേസിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്നു യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. മുസ്‌ലിംലീഗിന്റെ ആവശ്യത്തെത്തുടര്‍ന്നാണു മാറാട് കലാപക്കേസിലെ കൊലപാതക ഗൂഢാലോചനയുമായി …

പാര്‍ലമെന്റ് പന്ത്രണ്ടാം ദിവസവും സതംഭിച്ചു

കല്‍ക്കരിപ്പാടം കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ 12-ാം ദിവസവും സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ബിജെപി അംഗങ്ങള്‍ അറിയിച്ചു. …

എമേര്‍ജിംഗ് കേരള: മലക്കം മറിഞ്ഞ് ഹരിത എംഎല്‍എമാര്‍

എമേര്‍ജിംഗ് കേരള വിഷയത്തില്‍ യുഡിഎഫിലെ ഹരിത എംഎല്‍എമാര്‍ മലക്കം മറിഞ്ഞു. സര്‍ക്കാരിന്റെ പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് എംഎല്‍എമാര്‍ രംഗത്തെത്തി. ബ്ലോഗിലാണ് എംഎല്‍എമാര്‍ നിലപാട് മാറ്റം അറിയിച്ചത്. പരിസ്ഥിതി, …

ഡോക്ടര്‍മാരുടെ നിസഹകരണ സമരം ആരംഭിച്ചു

ഡോക്ടര്‍മാരുടെ സംഘടനായ കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള നിസഹകരണ സമരം ആരംഭിച്ചു. സമരം നേരിടാന്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ കര്‍ശന …

യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ നാലാം സീഡ് തോമസ് ബെര്‍ഡിച്ചാണ് ഫെഡററെ അട്ടിമറിച്ചത്. …

ട്വന്റി 20: ഓസ്‌ട്രേലിയയ്‌ക്കെതിരെ പാക്കിസ്ഥാനു ജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനു തകര്‍പ്പന്‍ ജയം. ഓസീസിനെ ഏഴു വിക്കറ്റിനാണ് പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ടോസ് നേടിയ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിനു …

മാറ്റത്തിനു സമയം എടുക്കുമെന്ന് മിഷേല്‍ ഒബാമ

മാറ്റം സമയം എടുക്കുന്ന പ്രക്രിയയാണെന്ന് ഓര്‍മിപ്പിച്ച യുഎസ് പ്രഥമവനിത മിഷേല്‍ ഒബാമ, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നേരെയാക്കാന്‍ നാലു വര്‍ഷം കൂടി തന്റെ ഭര്‍ത്താവ് ബറാക്കിനു നല്‍കണമെന്ന് വോട്ടര്‍മാരോട് …

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാ ഹനാപകടത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ മൂന്നംഗ മലയാളികുടുംബം മരിച്ചു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പുറപ്പെട്ട മലയാളികുടുംബമാണ് അപകടത്തില്‍പ്പെട്ടത്. സൗദി അറേബ്യയിലെ …

യെമനില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ അഞ്ചു മരണം

യെമനിലെ ഹദ്രാമൗട് പ്രവിശ്യയില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഇസ്‌ലാമിക തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുന്ന രണ്ടാമത്തെ …