നസീര്‍ അഹമ്മദ് വധം:അന്വേഷണം ഊര്‍ജിതം

single-img
30 September 2012

മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് സെക്രട്ടറി നസീര്‍ അഹമ്മദിന്റെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു പോലീസിനു സംശയം.കൊല്ലപ്പെട്ട സംഭവത്തില്‍ 40ഓളം പേരെ പൊലീസ് ചോദ്യംചെയ്തു. ചേവായൂര്‍ ശാന്തിനഗര്‍ കോളനി നിവാസികള്‍, നസീറിന്റെ അയല്‍വാസികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍നിന്നാണ് പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

കൃത്യം നടത്തിയതു സദാചാരഗുണ്ടകളാണെന്നു വരുത്തീര്‍ക്കാനുള്ള കൊലയാളിസംഘത്തിന്റെ ശ്രമം അന്വേഷണത്തെ വഴിതെറ്റിക്കാണെന്നും പോലീസ്‌ കരുതുന്നു. നസീറുമായി ശത്രുതയുള്ളവരോ വ്യവസായരംഗത്തു വൈരാഗ്യമുള്ളവരോ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലനടത്തിയതാവാമെന്ന നിഗമനത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.സംഭവ സ്ഥലത്ത് നാട്ടുകാര്‍ കണ്ടതായി പറയുന്ന ചുവന്ന മാരുതിവാനും ആറംഗ സംഘത്തെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍, വാനിനെക്കുറിച്ചോ അതിലുണ്ടായിരുന്നവരെ കുറിച്ചോ പൊലീസിനിതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.