സമരത്തിനായി മമത ഡല്‍ഹിയിലെത്തി

single-img
30 September 2012

കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ റാലി നടക്കും.മമത ബാനർജിയുടെ നേതൃത്വത്തിലാണു റാലി നടക്കുന്നത്. ജന്തര്‍ മന്ദറില്‍ നടക്കുന്ന സമരത്തില്‍ മമതയും അവരുടെ 19 എം.പിമാരും പങ്കെടുക്കുമെന്നാണു കരുതുന്നത്‌.യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചശേഷം കേന്ദ്രത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആദ്യത്തെ പ്രധാന പ്രക്ഷോഭ പരിപാടിയാണിത്. ഡീസല്‍ വില വര്‍ധന, എല്‍.പി.ജി നിയന്ത്രണം, റീട്ടെയില്‍ മേഖലയില്‍ എഫ്‌.ഡി.ഐ അനുവദിച്ചത്‌ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ മമത മുന്നോട്ടു വച്ചിരിക്കുന്നത്‌.