എ ടി എം വാന്‍ കവര്‍ച്ച:ന്നുപേര്‍ അറസ്റ്റില്‍, 2.85 കോടി കണ്ടെത്തി

single-img
30 September 2012

ഡല്‍ഹിയില്‍ എ ടി എം വാന്‍ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഹരിയാന സ്വദേശി ദീപക്‌ ശര്‍മ, സഹായികളായ മുകേഷ്‌, ടേക്‌റാം എന്നിവരാണു പിടിയിലായത്‌. ഏകദേശം രണ്ടര കോടി രൂപ ഇവരിൽ നിന്നും കണ്ടെടുത്തു.പണത്തിനു പുറമെ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതല്‍ പേര്‍ പൊലീസ് വലയിലായതായി റിപ്പോര്‍ട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ക്രിമിനല്‍ സംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.