ഇനി സത്യഗ്രഹ സമരമില്ല: അണ്ണാ ഹസാരെ

single-img
30 September 2012

ഇനി നിരാഹാര സത്യഗ്രഹം നടത്തില്ലെന്നും മറ്റു മാര്‍ഗങ്ങളിലൂടെ അഴിമതി വിരുദ്ധ പ്രക്ഷോഭം തുടരുമെന്നും അണ്ണാ ഹസാരെ.ഉപവാസ സമരങ്ങള്‍ക്ക് പകരം പ്രക്ഷോഭ സമരങ്ങളിലൂടേയായിരുക്കും ഇനി താന്‍ അഴിമതിക്കെതിരെ പോരാടുകയെന്നും ഹസാരെ പറഞ്ഞു. പുനെയില്‍ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരകുന്നു അദ്ദേഹം.ഹസാരെയുടെ ഈ പ്രസ്‌താവനയോട്‌ പ്രതികരിക്കേണ്ടെന്നാണ്‌ ‘കെജ്രിവാള്‍ സംഘം’ തീരുമാനിച്ചിരിക്കുന്നത്‌. അതിനിടെ, ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനായി അണ്ണാ ഹസാരെ സംഘം ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും.