സി.എച്ച്‌. ന്യൂനപക്ഷങ്ങളെ അറിവിലേക്ക്‌ നയിച്ചു : ഹൈദരലി ശിഹാബ്‌ തങ്ങള്‍

single-img
30 September 2012

ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസത്തിന്റെ ലോകത്തിലേക്കും അറിവിലേക്കും നയിച്ച നവോത്ഥാന നായകനായിരുന്നു സി.എച്ച്‌. മുഹമ്മദ്‌കോയ എന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സി.എച്ച്‌. സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും കോഴിക്കോട്‌ നോര്‍ത്ത്‌ മണ്ഡലം മുസ്‌ലിം ലീഗ്‌ കമ്മിറ്റിയും ചേര്‍ന്ന്‌ നടത്തിയ അനുസ്‌മരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്‌ലിം ലീഗ്‌ ജനറല്‍ സെക്രട്ടറി പി. ഇസ്‌മയില്‍, പ്രസിഡന്റ്‌ എസ്‌.വി. ഹസ്സന്‍കോയ, കെ. അബൂബക്കര്‍, അബ്ദുല്‍അസീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.