പ്രസിഡന്റിന്റെ വിളി : ഏറ്റു ദേശീയ ടീമിലേക്ക്‌ തിരിച്ചുവരുന്നു

single-img
30 September 2012

ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പിന്റെ യോഗ്യത നേടാന്‍വേണ്ടി തന്റെ ദേശീയ ടീമായ കാമറൂണിനുവേണ്ടി കളിക്കാന്‍ സാമുവല്‍ ഏറ്റു തിരിച്ചു വരുന്നു. കഴിഞ്ഞവര്‍ഷം അള്‍ജീരിയക്കെതിരെയുള്ള സൗഹൃത മത്സരം ടീം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കാമറൂണ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ഏറ്റുവിനെ 15 മാസത്തേക്ക്‌ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക്‌ എട്ടുമാസമായി കുറച്ചു. വീണ്ടും ദേശീയ ടീമിലെത്തിയെങ്കിലും നിലവാരമില്ലാത്ത ടീമിനൊപ്പം കളിക്കാനില്ലെന്ന്‌ പറഞ്ഞ്‌ ഏറ്റു പിന്‍മാറിയിരുന്നു. ഈ ഘട്ടത്തിലാണ്‌ കാമറൂണ്‍ പ്രസിഡന്റ്‌ പോള്‍ ബിയ താരത്തെ നേരിട്ട്‌ വിളിച്ച്‌ ടീമിനൊപ്പം സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.