പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ക്ക്‌ ഫീസ്‌ കൂട്ടി

single-img
30 September 2012

പാസ്‌പോര്‍ട്ട്‌ എടുക്കുന്നതും പുതുക്കുന്നതുമടക്കം എല്ലാ സേവനങ്ങള്‍ക്കും ഫീസ്‌ കൂട്ടി. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത്‌ പ്രാഭല്യത്തില്‍ വരും. പത്തുവര്‍ഷത്തിന്‌ ശേഷമാണ്‌ പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ക്ക്‌ ഫീസ്‌ പുതുക്കുന്നത്‌. ഇതുവഴി നടപ്പുവര്‍ഷം 350 കോടി രൂപയും വരും വര്‍ഷങ്ങളില്‍ 700-800 കോടി രൂപയും സര്‍ക്കാരിന്‌ അധിക വരുമാനമുണ്ടാകുമെന്നാണ്‌ അനുമാനം.