ടി.പി. വധം : സര്‍ക്കാര്‍ നിയമോപദേശം തേടി

single-img
30 September 2012

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂടുതല്‍ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫ്‌ അലി എന്നിവരോടാണ്‌ ഉപദേശം തേടുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ നിയമോപദേശം ലഭിക്കുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ കൊണ്ട്‌ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സര്‍ക്കാരിന്‌ നിവേദനം നല്‍കിയിട്ടുണ്ട്‌.