കേരളത്തില്‍ തീവ്രവാദം വളരുന്നു : ബി.ജെ.പി

single-img
30 September 2012

കേരളത്തില്‍ തീവ്രവാദം വളരുന്നുവെന്ന ഭേദഗതിയോടെ ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രമേയം ദേശീയ കൗണ്‍സില്‍ അംഗീകരിച്ചു. ജിഹാദി തീവ്രവാദത്തിന്റെ ആസ്‌താനമായി തെക്കേഇന്ത്യ മാറുകയാണെന്ന്‌ പ്രമേയത്തില്‍ പറയുന്നു. കേരളത്തിലെ തീവ്രവാദപ്രശനംകൂടി രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്താനുള്ള ഭേദഗതി കൊണ്ടുവന്നത്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനാണ്‌ . അടുത്ത തിരഞ്ഞെടുപ്പി്‌ല്‍ അധികാരം ലഭിച്ചാല്‍ രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കുമെന്നും ബി.ജെ.പി.യുടെ രാഷ്ട്രീയ പ്രമേയത്തില്‍ ഉറപ്പുനല്‍കി.