കള്ളു വ്യവസായം നിര്‍ത്തണം -മുസ്ലിം ലീഗ്

single-img
29 September 2012

സംസ്ഥാനത്ത് കള്ള് വ്യവസായം നിര്‍ത്തണമെന്ന ഹൈക്കോടതി അഭിപ്രായത്തോട് യോജിക്കുന്നതായി മുസ്ലിം ലീഗ്. പാര്‍ട്ടി പ്രവര്‍ത്തക സമിതിയോഗത്തിന് ശേഷം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം വ്യക്തമാക്കിയത്.കള്ളു ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജമദ്യ വില്‍പന ചാരായനിരോധത്തെ പരാജയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ജസ്റ്റിസ് സി. എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബി.പി.റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു