കോഴിക്കോട് വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

single-img
29 September 2012

കോഴിക്കോട്:മലാപ്പറമ്പ് ജംഗഷനു സമീപം പാച്ചാക്കലിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്ലായ് സ്വദേശി വി.പി ഹൗസില്‍ കോയമൊയ്തീന്റെ മകന്‍ നസീര്‍ അഹമ്മദ്(50) ആണ് കൊല്ലപ്പെട്ടത്. വെസ്റ്റ് കല്ലായിയില്‍ ഇലക്രേ്ടാ ഏജന്‍സീസ് എന്ന കട നടത്തുന്ന ആളാണ് നസീര്‍ അഹമ്മദ്.കോഴിക്കോട് ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയാണ്.വ്യാപാരവൈരമോ അതല്ല മറ്റെന്തെങ്കിലും കാരണമാണോ കൊലയിലെത്തിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.