എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം: പരിസ്‌ഥിതി മന്ത്രാലയം

single-img
29 September 2012

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ പ്രമേയം നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജൻ. ഈ അഭിപ്രായം മന്ത്രിസഭയില്‍ ഉന്നയിക്കും. കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം നിലനില്‍ക്കുന്നുള്ളൂവെന്നും നിരോധനം ഇരുസംസ്ഥാനങ്ങളില്‍ ഒഴികെ നടപ്പാക്കരുതെന്നുമാണ് കേന്ദ്രകൃഷിവകുപ്പിന്റെ നിലപാട്.

പൂര്‍ണ നിരോധനത്തിനാണു വനം – പരിസ്ഥിതി മന്ത്രാലയം തുടക്കംമുതലേ വാദിക്കുന്നത്.
നിരോധന ശ്രമം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപിക്കുന്ന മാധ്യമങ്ങള്‍ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കണമെന്നും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയന്തി നടരാജൻ പറഞ്ഞു.