ഗഡ്കരി വീണ്ടും പ്രസിഡന്റ്

single-img
29 September 2012

നിതിന്‍ ഗഡ്‌കരിക്കു തുടര്‍ച്ചയായ രണ്ടാം തവണയും ബി.ജെ.പി. ദേശീയ അധ്യക്ഷ പദവിയില്‍ തുടരും.പാർട്ടിയുടെ താഴെത്തട്ടു മുതലുള്ള കമ്മിറ്റികളുടെ അദ്ധ്യക്ഷൻമാർക്ക് ഒരു തവണ കൂടി തൽസ്ഥാനത്ത് തുടരുന്നതിന് അവസരം നൽകുന്ന ഭരണഘടനാ ഭേദഗതി ബി.ജെ.പി ദേശീയ കൗൺസിൽ അംഗീകരിച്ചതിനെ തുടർന്നാണു ഗഡ്കരിക്ക് രണ്ടാമൂഴം ലഭിച്ചത്.ഗഡ്കരിയെ ഒരു തവണത്തേയ്ക്കു കൂടി പരിഗണിക്കണമെന്ന ആർ.എസ്.എസ് നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങിയാണ് ഭരണഘടന ഭേദഗതി ചെയ്‌തത്.